photo

ചേർത്തല: കെ.വി.എം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ 53ാമത് വാർഷിക ആഘോഷം ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്തു. അഞ്ചു പതിറ്റാണ്ടിനിടെ സാധാരണക്കാർക്ക് മികച്ച സേവനം നൽകുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി കെ.വി.എം ഉയർന്നെന്ന് ജോതിസ് മോഹൻ പറഞ്ഞു. മാറുന്ന സാഹചര്യത്തിൽ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ ആശുപത്രിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് പാർട്ണർ ഡോ.അവിനാശ് ഹരിദാസ് അദ്ധ്യക്ഷ വഹിച്ചു.ആശുപത്രി ഭാവി വികസന രേഖയും അദ്ദേഹം അവതരിപ്പിച്ചു.സീനിയർ ഫിസിഷൻ ഡോ.പി.വിനോദ്കുമാർ സംസാരിച്ചു.ഡെപ്യൂട്ടി ഓപ്പറേഷൻസ് മാനേജർ മേഘ എം.പിള്ള സ്വാഗതം പറഞ്ഞു. 43 വർഷത്തെ സേവനം പൂർത്തിയാക്കിയ എച്ച്.ആർ എക്സിക്യൂട്ടീവ് എച്ച്.സരോജയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ.അവിനാശ് ഹരിദാസ്,ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.വി.ഹരിദാസ് എന്നിവർ ചേർന്ന് സമ്മാനിച്ചു. പ്രാഗത്ഭ്യം തെളിയിച്ച ജീവനക്കാർക്കുള്ള ട്രോഫികളും കലാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. തുടർന്ന് ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.