മുഹമ്മ: തെരുവുനായയുടെ കടിയേറ്റ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾ ചികിത്സ തേടി.ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുന്നത്ത് വീട്ടിൽ ശൈലജ (40), പരുത്തി ചിറ ഷീലമ്മ (40) എന്നിവരെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. തൊഴിലുറപ്പിന്റെ ഫോട്ടോ എടുക്കാൻ പോയിട്ട് വരുന്ന വഴിക്കാണ് ഇരുവർക്കും കടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.