fbcgbvgn

തുറവൂർ : തുറവൂർ സബ് ജില്ല ശാസ്ത്രോത്സവത്തിൽ 74പോയിന്റ് നേടി പട്ടണക്കാട് എൽ.പി സ്കൂളിന് ഓവറോൾ ചാമ്പ്യരായി . വിജയികളെ പൊന്നാംവെളിയിൽ നിന്ന് ഘോഷയാത്രയോടെയാണ് വരവേറ്റത്. വിജയികൾക്ക് പട്ടണക്കാട് പൊലീസ് സ്റ്റേഷന്റെനും പോസ്റ്റ്‌ ഓഫീസിന്റെയും നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. ചടങ്ങുകൾക്ക് എസ്. എം. സി. ചെയർമാൻ മുഹമ്മദ്‌ സയിദ് ,സിജീഷ് ,അജി ഇടപ്പുങ്കൽ പ്രഥാനാദ്ധ്യാപിക കെ.പി.സന്ധ്യ ,അദ്ധ്യാപികമാരായ ചിത്രലേഖ, ജ്യോതിമോൾ, ഫർസാന, കൊച്ചുത്രേസ്യ ജിൻസി, ധന്യ ശരത്, മേരി, സിന്ധു ജയപാൽ, എസ് .എം .സി അംഗങ്ങളായ രാജേഷ്, സജിത്ത് ഗോപിനാഥൻ, ബിജി, സൗമ്യ, അനില തുടങ്ങിയവർ നേതൃത്വം നൽകി.