ചേർത്തല:കെ.വി.എം.കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ സംരംഭകത്വ വികസന ക്ലബ്ബിന്റെ ഉദ്ഘാടനവും മാനസിക ആരോഗ്യ ബോധവത്കരണവും നടന്നു.കെ.വി.എം കോളേജ് ഒഫ് സ്പെക്ഷ്യൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.പി.എസ്.ജമീല ഇ.ഡി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ സെറിൻ എഫ്. അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കൗൺസലിംഗ് സൈക്കോളജിസ്റ്റ് മഞ്ജുഷ സന്ദീപ് മാനസിക ബോധവത്കരണ വാരം ഉദ്ഘാടനം ചെയ്തു.വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കോ–ഓർഡിനേറ്റർ ലക്ഷ്മി ആർ.നായരും മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും സംസാരിച്ചു.