bj

വള്ളികുന്നം: വള്ളി കുന്നം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പടയണിവെട്ടം- കുന്നത്ത്മുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ വാഴയും ചേമ്പും നട്ടു. പ്രതിഷേധ സമരം ബി.ജെ.പി സൗത്ത് ജില്ല ട്രഷറർ അനിൽ വള്ളികുന്നം ഉദ്ഘാടനം ചെയ്തു. ഏരിയാ ജനറൽ സെക്രട്ടറി രാകേഷ് ക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡന്റുമാരായ ശിവൻകുട്ടി നായർ, രാജേന്ദ്രൻ, വിമലൻ,മോഹനൻ പിള്ള, വിഷ്ണു, ബിജു, രാജേഷ് മുരളീധരൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡ് ഉപയോഗപ്രദമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബി.ജെ.പി അറിയിച്ചു.