ymca

ആലപ്പുഴ: വൈ.എം.സി.എ- എ.വി.ടി ഭവനരഹിതർക്ക് ഭവനം, സൗരോർജ സമ്പാദ്യത്തിലൂടെ പദ്ധതി ആരംഭിച്ചു. അന്തരിച്ച പ്രസിഡന്റ് എ.വി. തോമസിന്റെ സ്മരണാർത്ഥമാണ് പദ്ധതി.എ.വി. തോമസ് ആൻഡ് കമ്പനി ചെയർമാൻ അജിത് തോമസ് ഉദ്ഘാടനം ചെയ്തു. ഒപ്പം സർ ജോർജ് വില്യംസ് അവാർഡ് സഹൃദയ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.പി. ഹെഗ്‌ഡെക്ക് സമ്മാനിച്ചു.

പ്രസിഡന്റ് മൈക്കിൾ മത്തായി അദ്ധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ആശിർവാദ സന്ദേശം നൽകി. എൻ.സി.വൈ.ഐ നാഷണൽ ട്രഷറർ റെജി ജോർജ് വിശിഷ്ടാതിഥിയായി . വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജൺ ചെയർമാൻ പ്രൊഫ. അലക്‌സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സേവ്യർ കുടിയാംശേരി, ഇ. ജേക്കബ് ഫിലിപ്പോസ്, ഡോ. പി. കുരിയപ്പൻ വർഗീസ്, സുനിൽ മാത്യു ഏബ്രഹാം, നിർമ്മാണ കമ്മിറ്റി ഡയറക്ടർമാരായ റോണി മാത്യു, ബൈജു ജേക്കബ്, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള തുടങ്ങിയവർ പങ്കെടുത്തു.