ആലപ്പുഴ: ലൈഫ് മിഷൻ പദ്ധതി വഴി 406 വീടുകൾ യാഥാർത്ഥ്യമാക്കിയ തണ്ണീർമുക്കം പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസാർഹവുമാണെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. തണ്ണീർമുക്കം പഞ്ചായത്തിന്റെ വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭവനിരഹിതർക്ക് കിടപ്പാടമൊരുക്കുന്ന ലൈഫ് പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്താണ് തണ്ണീർമുക്കം. 406 കുടുംബങ്ങൾക്ക് പുതുജീവിതമാണ് പഞ്ചായത്ത് നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സീന സുർജിത്, മിനി ലെനിൻ, വി.എസ് സുരേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ജി.അനിൽകുമാർ, റിസോഴ്സ് പേഴ്സൺ ടി.എഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.