sak

ആലപ്പുഴ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. പുന്നപ്ര കേപ്പ് എൻജിനിയറിംഗ് ആന്റ് മാനേജ്മെൻ്റ് കോളേജിൽ നടന്ന പരിപാടി സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എൻ.സുരേഷ്കുമാർ അദ്ധ്യക്ഷനായി. നാനൂറിലേറെപ്പേർ ഇൻഡക്ഷൻ പ്രോഗ്രാമിൽ എത്തിയിരുന്നു. രണ്ട് ബാച്ചായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് കമ്യൂണിക്കേഷൻ ഹെഡ് ഡോ.സി.ഗോപകുമാർ, എസ്.കെ.ഡി.സി ഡയറക്ടർ ഡോ. എം.കെ.പ്രശാന്ത് എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ വി.ഡി.സൗമ്യ കൗൺസലിംഗിന് നേതൃത്വം നൽകി. ലേണേഴ്സ് സപ്പോർട്ടിംഗ് സെന്റർ കോർഡിനേറ്റർ പ്രൊഫ. എ.ഷൈമ സ്വാഗതവും അർച്ചന മനു നന്ദിയും പറഞ്ഞു.