khshemanidhi-camp

മാന്നാർ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല ഓഫീസിന്റെ നേതൃത്വത്തിൽ മാന്നാർ സ്റ്റോർമുക്ക് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമ്പൂർണ കുടിശ്ശിക നിവാരണ ക്യാമ്പ് നടത്തി. കുടിശ്ശിക അടയ്ക്കുന്നതിനും പുതുതായി അംഗത്വം നേടുന്നതിനും ക്ഷേമനിധി സംബന്ധിച്ച സംശയനിവാരണത്തിനുമായി നിരവധി തൊഴിലാളികൾ ഈ അവസരം പ്രയോജനപ്പെടുത്തി. ജില്ല ഓഫീസിലെ ഉദ്യോഗസ്ഥരായ വേണു, ബിനു, ഷംല, ഉപദേശകസമിതിയംഗം അഭിലാഷ് മാന്നാർ എന്നിവർ നേതൃത്വം നൽകി.