
അമ്പലപ്പുഴ: കോയമ്പത്തൂർ പച്ചയം പാളയത്ത് വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പച്ചയം പാളയത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വന്ന കരുമാടി കൈതക്കാട്ടിൽ വീട്ടിൽ പരേതരായ രാമക്കൈമൾ, രത്നമ്മ ദമ്പതികളുടെ മകൻ രാജേഷ് (48) ആണ് മരിച്ചത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകവെ കാർ ഇടിച്ച് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഉക്കടം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. മൃതദേഹം നാട്ടിൽ എത്തിച്ച് ഞായറാഴ്ച സംസ്കാരം നടത്തി. ഭാര്യ: ഷെെലജാദേവി. മക്കൾ: കാർത്തിക, കീർത്തന.
സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.