vikasana-rekha

മാന്നാർ: ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം നടപ്പിലാക്കിയ വിവിധ പരിപാടികളും വികസനങ്ങളും ഉൾപ്പെടുത്തി വികസന രേഖ പുറത്തിറക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിക്ക് നൽകി വികസന രേഖയുടെ പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സലാ മോഹൻ, ജില്ലാ പഞ്ചായത്തംഗം ജി.ആതിര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നൗഷാദ്, സ്ഥിരംസമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, അംഗങ്ങങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സജുതോമസ്, അനീഷ് മണ്ണാരേത്ത് , കുടുംബശ്രീ ചെയർപേഴ്സൺ ഗീതാ ഹരിദാസ്, പ്രൊഫ.പി.ഡി.ശശിധരൻ, പി.എൻ.ശെൽവരാജൻ, സുനിൽ ശ്രദ്ധേയം എന്നിവർ പങ്കെടുത്തു. അഞ്ച് വർഷ കാലയളവിൽ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 3,79,70,000 രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ കഴിഞ്ഞതായി വാർഡ് മെമ്പർ സലിം പടിപ്പുരയ്ക്കൽ പറഞ്ഞു.