photo

ചേർത്തല: മുഹമ്മയിലെ സാമൂഹിക കൂട്ടായ്മയായ അരങ്ങിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവി വയലാർ രാമവർമ്മയുടെ സ്മരണകൾക്ക് മുന്നിൽ വയലാർ ചന്ദ്രകളഭത്തിലെ സ്മൃതി മണ്ഡപത്തിൽഒരുക്കിയ അനുസ്മരണ ചടങ്ങുകൾ ശ്രദ്ധേയമായി.നാടക സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന്റെ അദ്ധ്യക്ഷതയിൽ നടന്ന വയലാർ അനുസ്മരണം ക്ഷേത്ര വാദ്യകലാ സമിതി ജില്ല പ്രസിഡന്റ് ഡോ. മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരൻ പ്രകാശ ൻ തണ്ണീർമുക്കം,ഗാന രചയിതാക്കളായ ജിമോൻ മുഹമ്മ,വിജു ദാസൻ എസ്.എൽ.പുരം,അനിൽ ആര്യാട്,സനൽ സങ്കേതം,അനിൽകുമാർ എന്നിവർ സംസാരിച്ചു.അരങ്ങ് കൂട്ടായ്മ രക്ഷാധികാരി സി.പി.ഷാജി, മുഹമ്മ സ്വാഗതവും ചന്ദ്രൻ കറുകക്കളത്തിൽ നന്ദിയും പറഞ്ഞു.