
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് ജൂനിയർ തായ്‌കൊണ്ടോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ 68 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടി അമൃത അനിൽ. കോച്ച് സുജിത്ത് ആർ.നാഥിന്റെ കീഴിൽ ആലപ്പി തായ്‌ക്വോൺഡോ അക്കാഡമി തകഴിയിലായിരുന്നു പരിശീലനം. പച്ച ലൂർദ്ദ്മാതാ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടുവിദ്യാർത്ഥിനിയായ അമൃത അനിൽ തകഴി കുന്നുമ്മ കണ്ടത്തിൽ വീട്ടിൽ അനിൽ കുമാറിന്റെയും അശ്വതി അനിൽ കുമാറിന്റെയും മകളാണ്.