
ആലപ്പുഴ: മണ്ണഞ്ചേരി ശ്രീഗുരുദേവസ്മാരക ഭജനസമിതി, മരണാനന്തരസഹായ സംഘം, തീയോച്ചൻ ചാരിറ്റബിൾ ട്രസ്റ്റ്, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി എന്നിവ സംയുക്തമായി സംഘടിപ്പിച്ച തുടർബാല്യം വയോജന സെമിനാർ ജില്ലാ സീനിയർ സിവിൽ ജഡ്ജി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ബിജു സി.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. റോയി പി.തീയോച്ചൻ സ്വാഗതം പറഞ്ഞു.ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഹരികുമാർ ക്ലാസ്സെടുത്തു.സീനിയർ നഴ്സിംഗ് ഓഫീസർ പ്രസന്നബാബു, ബിന്ദുഭായി തുടങ്ങിയവർ സംസാരിച്ചു.സംഘം സെക്രട്ടറി ആർ.സന്തോഷ് നന്ദി പറഞ്ഞു.തുടർന്ന് മ്യൂസിക്കൽ പ്രോഗ്രാം നടന്നു.