അമ്പലപ്പുഴ: എസ്. കെ .എസ് .എസ്. എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമ ഉറൂസ് മുബാറകും ജീലാനി സമ്മേളനം ഇന്ന് നീർക്കുന്നം ഇജാബ ഓഡിറ്റോറിയത്തിൽ നടക്കും.അസർ നിസ്കാര ശേഷം മുഹമ്മദ്‌ ശാഫി മുസ്‌ലിയാർകാക്കാഴം പതാക ഉയർത്തും .ശേഷം സ്വാദിഖ്‌ അൻവരി,ഹസീബ് മുസ്‌ലിയാർ,നിയാസ് മദനി,ശിഹാബുദ്ദീൻ അസ്ലമി,മാഹീൻ ഫൈസി,വി. ജെ. നാസറുദ്ധീൻ,നവാസ് അൻവരി,സഫീർ ദാരിമി,ജുനൈദ് മന്നാനി,സലീം അസ്ലമി എന്നിവരുടെ നേതൃത്വത്തിൽശംസുൽ ഉലമ മൗലിദ് സദസ്. പൊതു സമ്മേളനത്തിൽ എസ്. കെ. എസ്. എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്‌ദുല്ലാഹ് തങ്ങൾ ദാരിമി അൽ ഐദറൂസി അദ്ധ്യക്ഷത വഹിക്കും.സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്യു. മുജീബ് റഹ്മാൻ അൻസ്വരി നീലഗിരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.അബ്ദുറഹ്മാൻ അൽ ഖാസിമി,പി.എ.ശിഹാബുദ്ദീൻ മുസ്‌ലിയാർ,ഇബ്രാഹിംകുട്ടി വിളക്കേഴം,എ .എം. സുധീർ മുസ്‌ലിയാർ എന്നിവർ മുഖ്യതിഥികളാവും. സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ സമാപന ദുആക്ക് നേതൃത്വം നൽകും. ഹാഷിം വണ്ടാനം നന്ദി പറയും.