gr

ആലപ്പുഴ: കൈവരികളുൾപ്പടെ തകർന്ന് വർഷങ്ങളോളം ശോചനീയാവസ്ഥയിലായിരുന്ന വെള്ളാപ്പള്ളി പാലം നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു . ആലപ്പുഴ നഗരസഭയിലെ സിവ്യൂ, പവഹൗസ് വാർഡുകളെ ബന്ധിപ്പിക്കുന്ന വെള്ളാപ്പള്ളി പാലത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി.വലിയ വാഹനങ്ങൾക്കുൾപ്പെടെ കടന്നുപോകാവുന്ന തരത്തിൽ 7.5 മീറ്റർ വീതിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രയ്ക്കായി ഇരുവശവും നടപ്പാത ഉൾപ്പടെ 15.65 മീറ്റർ നീളത്തിലാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. പാലത്തിനടിയിലൂടെ ബോട്ടുകൾക്ക് സഞ്ചരിക്കാവുന്ന തരത്തിൽ തൂണുകൾ ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ കനാൽ നവീകരണത്തിന്റെ രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ പാലം നിർമ്മിച്ചത്. നഗരസഭാദ്ധ്യക്ഷ കെ.കെ .ജയമ്മ, ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എം.ജി.സതീദേവി, എ.എസ്.കവിത, നഗരസഭാഗംങ്ങളായ ഹെലൻ ഫെർണ്ണാണ്ടസ്, റഹിയാനത്ത്, ഫാ. ആന്റണി തട്ടകത്ത്, ഫാ. സെബാസ്റ്റ്യൻ പുളിക്കൽ, കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

............

# വലിയ വാഹനങ്ങൾക്കും കടന്നുപോകാം

നിർമ്മാണ തുക: 3 കോടി

സ്പാനുകൾ :12

വീതി : 7.5 മീറ്റർ

നീളം : 13.5 മീറ്റർ