ചേർത്തല: ചാരമംഗലം ശ്രീകുമാരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദ പുരാണ ജ്ഞാനയജ്ഞവും സ്കന്ദ ഷഷ്ഠി മഹോത്സവവും നാളെ മുതൽ 27 വരെ നടക്കും. നാളെ വൈകിട്ട് 7ന് തന്ത്രി ജയതുളസീധരൻ വിഗ്രഹ പ്രതിഷ്ഠ നടത്തും. 7.30ന് വിന്റർ മേറ്റ് കമ്പനി എം.ഡി.മോഹനൻ നായർ ദീപപ്രകാശനം നടത്തും. അജിത്ത് കൺസ്ട്രക്ഷൻസ് എം.ഡി പി.ജെ.കുഞ്ഞപ്പൻ നിറപറ സമർപ്പണം നിർവഹിക്കും.എം.എസ്.രാജ,ഹരിപ്പാടാണ് യജ്ഞാചാര്യൻ.22ന് രാവിലെ ശിവപാർവതി സ്വയംവരം, 11ന് ഉണ്ണിയൂട്ട്,വൈകിട്ട് 5.30ന് ലളിതാസഹസ്രനാമ സമൂഹാർച്ചന.25ന് രാവിലെ 10ന് സ്കന്ദഹോമം,26ന് രാവിലെ 11ന് സ്വയംവരഘോഷയാത്ര,11.45ന് കുമാര ഭഗവാന്റെ സ്വയംവരം.27ന് സ്കന്ദ ഷഷ്ഠി മഹോത്സവം,രാവിലെ 9ന് കലശപൂജ,11ന് കാവടി ഘോഷയാത്ര,തുടർന്ന് കാവടി അഭിഷേകം,ഉച്ചയ്ക്ക് ഒന്നിന് അന്നദാനം.