
മുഹമ്മ : മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വികസന സദസ് സംഘടിപ്പിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ 23 വാർഡുകളിലും കുടിവെള്ളം എത്തിക്കുവാൻ പഞ്ചായത്തിനു സാധിച്ചു. പി. പി. ചിത്തരഞ്ജൻ എം.എൽ .എ സമ്മേളനംഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി. വി. അജിത്ത് കുമാർ അദ്ധ്യക്ഷനായി.ജൈവ വൈവിദ്ധ്യ രജിസ്റ്റർ പ്രകാശനവും എം.എൽ. എനിർവ്വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ് എന്നിവർ ആദരിച്ചു. റിസോഴ്സ് പേഴ്സൺ ജി. അനിൽ കുമാർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. ആർ. സൗമ്യ റാണി തദ്ദേശസ്ഥാപനത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. ആര്യാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. എസ്. സുയമോൾ , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എസ്. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. ഉല്ലാസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. ഉദയമ്മ, ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപ്തി അജയകുമാർ ,എം.വി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. കെ. ശരവണൻ , തിലകമ്മ വാസുദേവൻ, വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത് സ്വാഗതവും എം. സുധീർ നന്ദിയും പറഞ്ഞു.