
മുഹമ്മ: അറുപത് കഴിഞ്ഞ പ്രവാസികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം മാരാരിക്കുളം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് ഹക്കീം മുഹമ്മ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി പി. രഘുനാഥ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബി. ഉദയഭാനു എന്നിവർ സംസാരിച്ചു. മുതിർന്ന പ്രവാസികളെ എ. എം. ഹനീഫ് ആദരിച്ചു. ഏരിയ സെക്രട്ടറി ടി. എം. സമദ് സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം ശാന്തമ്മ മോഹൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ എ കബീർ( പ്രസിഡന്റ്) ഹക്കീം മുഹമ്മ, ശാന്തമ്മ മോഹൻ( വൈസ് പ്രസിഡന്റുമാർ), ടി. എം. സമദ് (സെക്രട്ടറി) മധുസൂദനൻ, നഹാസ് (ജോയിന്റ് സെക്രട്ടറിമാർ), കെ. എസ്. മധു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.