photo

ചേർത്തല: കളവംകോടം ശക്തീശ്വരക്ഷേത്രത്തിൽ ശിവപുരാണ തത്ത്വസമീക്ഷ യജ്ഞം തുടങ്ങി. 26ന് സമാപിക്കും.വെള്ളനാതുരുത്ത് ജി.ബാബുരാജാണ് യജ്ഞാചാര്യൻ.ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രന്റെയും മേൽശാന്തി ജി. അനിൽകുമാറിന്റെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.
യജ്ഞത്തിനു തുടക്കം കുറിച്ച് കണിച്ചുകുളങ്ങര പാട്ടച്ചിറ പ്രസാദ് ദീപം തെളിച്ചു. ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്രയോഗം പ്രസിഡന്റ് സി.കെ. ഷാജിമോഹൻ ഗ്രന്ഥസമർപ്പണവും വൈസ് പ്രസിഡന്റ് കെ.പി. രാജേന്ദ്രപ്രസാദ് നിറപറസമർപ്പണവും നടത്തി.യജ്ഞ ദിനങ്ങളിൽ രാവിലെ ഗ്രന്ഥനമസ്‌കാരം 12ന് പ്രഭാഷണം,12.30ന് അന്നദാനം,5.30ന് ലളിതസഹസ്രനാമജപം എന്നിവയുണ്ടാകും.
23ന് രാവിലെ 10ന് പുന്നച്ചുവട് അപ്പുപ്പൻ കാവിൽ നിന്നും പരിണയ ഘോഷയാത്ര,11ന് പാർവതി പരിണയം,വൈകിട്ട് 5ന് മഹാലക്ഷ്മി സർവൈശ്വര്യപൂജ.24ന് രാവിലെ 11ന് നവഗ്രഹശാന്തിഹോമം. 25ന് വൈകിട്ട് ദീപാരാധനക്കു ശേഷം ചരുഹോമം. 26ന് യജ്ഞം സമാപിക്കും 11ന് സമൂഹമഹാമൃത്യുജ്ഞയഹോമം. തുടർന്ന് അവഭൃഥസ്നാന ഘോഷയാത്ര. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കായി യജ്ഞദിനങ്ങളിൽ അന്നദാനമടക്കമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രയോഗം പ്രസിഡന്റ്അഡ്വ.സി.കെ. ഷാജിമോഹൻ, സെക്രട്ടറി വി.വി. ശാന്തകുമാർ,ട്രഷറർ സുരേഷ് നല്ലേടൻ എന്നിവർ അറിയിച്ചു.