
മുഹമ്മ: വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി നിന്ന കാട് വെട്ടിത്തെളിച്ച് തുടങ്ങി. കാവുങ്കൽ എലിപ്പനം പൊന്നാട് റോഡിലേക്ക് പടർന്നു കയറി നിന്ന കാടാണ് വെട്ടിത്തെളിച്ച് തുടങ്ങിയത്. ഈ കാടു മൂലം യാത്ര ദുഷ്കരമാണെന്ന് കേരള കൗമുദി കഴിഞഅഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മണ്ണഞ്ചേരി പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ കെ. എസ്. ഹരിദാസിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ചെറുപ്പക്കാരാണ് റോഡിലേക്ക് പടർന്നു കയറിയ കാട് വെട്ടുന്നത്. ഒരാഴ്ച കൊണ്ട് പൂർണമായി തെളിക്കാൻ കഴിയുമെന്ന് ഹരിദാസ് പറഞ്ഞു. വി.സി. ഷൈമോൻ,ഇ. എ. അനസ്, എൻ. എസ്. സജിമോൻ, പി. എസ്. സജിമോൻ, പി. ഡി. പ്രകാശൻ,എൻ. എൻ. സലിം, കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.