
കായംകുളം: പുതിവിള ചെസ് പാരഡൈസ് അക്കാഡമിയിൽ നിന്ന് വീണ്ടും ആലപ്പുഴ ജില്ലാ ചാമ്പ്യൻ . ആലപ്പുഴ ജില്ലാ ഇന്റർ സ്കൂൾ ഇൻഡിവിജ്വൽ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 12 വിഭാഗത്തിലാണ് ജാനകി ജോതിഷ് ജില്ലാ ചാമ്പ്യനായത്. തൃശൂരിൽ നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ജാനകി ജോതിഷ് ജില്ലയെ പ്രതിനീധീകരിച്ച് മത്സരിക്കും. ആറാട്ടുപുഴ ചന്ദ്രവിലാസത്തിൽ ജോതിഷ് കുമാർ - റീജ ദമ്പതികളുടെ മകളായ ജാനകി ജോതിഷ് അണ്ടർ -11,13,17 എന്നീ കാറ്റഗറികളിൽ ആലപ്പുഴ ജില്ലാ ചാമ്പ്യനാവുകയും ഫിഡേറേറ്റിംഗിൽ വുമൺസ് വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. വലിയഴീക്കൽ ജി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.