ചേർത്തല:ജെ.എസ്.എസിന്റെ നേതൃത്വത്തിൽ 79-ാമത് പുന്നപ്ര–വയലാർ–മാരാരിക്കുളം–മേനാശേരി രക്തസാക്ഷി വാർഷിക ദിനാചരണ അനുസ്മരണ സമ്മേളനം 23ന് വൈകിട്ട് 4ന് ചേർത്തലയിൽ നടക്കും.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻബാബു ഉദ്ഘാടനം ചെയ്യും. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ.പി.വിദ്യാധരൻ അദ്ധ്യക്ഷത വഹിക്കും.വർക്കിംഗ് പ്രസിഡന്റ് അഡ്വ.സഞ്ജീവ് സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും.ദിനാചരണ കമ്മിറ്റി സെക്രട്ടറി കെ.പീതാംബരൻ സ്വാഗതവും മുഹമ്മദ് കണിശേരി നന്ദിയും പറയും.