1

കുട്ടനാട് : പഞ്ചായയത്ത് റോഡിന്റെ തിട്ട ഇടിഞ്ഞുതാഴ്മന്നതിനെത്തുടർന്ന് വൈദ്യുതി പോസ്റ്റ് തോട്ടിലേക്ക് ചരിഞ്ഞ് അപകടനിലയിൽ. തലവടി പഞ്ചായത്ത് 11ാം വാർഡ് മുരിക്കോലിമുട്ട് ബഥേൽ റോഡിൽ കാഞ്ഞൂമഠം വീടിന് സമീപത്തെ പോസ്റ്റാണ് ഏത് സമയവും തോട്ടിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കാവുന്ന നിലയിലുളളത്. പോസ്റ്റ് തോട്ടിലേക്ക് വീണാൽ അത് വൻഅപകടത്തിന് കാരണമാകും. റോഡിന്റെ തിട്ട ഇടിഞ്ഞതിനെ തുടർന്ന് ഓട്ടോയും കാറും വരെ ഈ റോഡിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. സംഭവം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ അവഗണനയ്ക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.