vg

ആലപ്പുഴ: ത്രിവേണി കൾച്ചർ സെന്റർ ഗ്രന്ഥശാലയുടേയും ഐകി സ്കൂൾ ഒഫ് മാർഷ്യൽ ആർട്ട്സ് കരാട്ടെയും ചേർന്ന് കരാട്ടെ പരീശീലനം തുടങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി. ജി.വിഷ്ണു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ത്രിവേണി ഹാളിൽ ചേർന്ന സമ്മേളനത്തിൽ വാർഡ് കൗൺസിലർ ഗോപിക വിജയപ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു. ത്രിവേണി വായനശാല സെക്രട്ടറി ജി.വിജയ പ്രസാദ്‌, പരിശീലകൻ എം.പി.അനിൽകുമാർ, സീനിയർ സിറ്റിസൺ ആശ്രമം യൂണിറ്റ് സെക്രട്ടറി കെ.ബി.സാധുജൻ, അനാമിക അജിമോൻ എന്നിവർ സംസാരിച്ചു.