vxcbxc

തുറവൂർ :വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള തിരഞ്ഞെടുപ്പിൽ പിണറായിവിജയൻ നയിക്കുന്ന ഇടതു സർക്കാരിനെതിരെ ജനവികാരംഉയരുമെന്ന് കെ.പി.സി.സി രാഷ്ട്രീയംകാര്യസമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ പറഞ്ഞു .ശബരിമലയിലെ സ്വർണകൊള്ളക്കും വിശ്വാസവഞ്ചനക്കും എതിരെയും അരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനും അഴിമതിക്കുമെതിരെയും അരുർ സൗത്ത്മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ.അൻസാർ നയിച്ച പദയാത്ര ഉദ്ഘാടനംചെയ്യുകയായിരുന്നു ഷാനിമോൾ .അരൂർപഞ്ചായത്തിലെ വിവിധവാർഡുകളിലൂടെ സഞ്ചരിച്ച പദയാത്ര ചന്തിരൂർമാർക്കറ്റിനു സമീപം സമാപിച്ചു .സമാപനസമ്മേളനം ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.കെ. ഉമേശൻ ഉദ്ഘാടനംചെയ്തു .മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ.അൻസാർ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി.അംഗങ്ങളായഎസ്. എം.അൻസാരി, മജീദ് വെളുത്തേടൻ ,സി.കെ .പുഷ്പൻ, ഉഷഅഗസ്റ്റിൻ ,അഡ്വ.വിപിൻ കുമാർ ,എ. എം. എ. മജിദ്, എ.എസ്. മുഹമ്മദ് ,യു,ഡി,എഫ് പാർലമെന്ററി പാർട്ടിനേതാവ് വി.കെ മനോഹരൻ ,ജാഥമാനേജർമാരായ ഇ.സി. ബെന്നി, പി,പി സാബു, കെ.കെ.ഷാബു,കെ. കെ.നിസാർ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.കെ.നവാസ്,പി.ജെഷിന എന്നിവർ സംസാരിച്ചു.