cvxvxb

തുറവൂർ :കെ.എസ്.എസ്.പി.യു കുത്തിയതോട് യൂണിറ്റ് കുടുംബമേള പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ .എസ് .എസ്. പി.യു ജില്ലാ പ്രസിഡന്റ് എം .പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് കോ-ഓർഡിനേറ്റർ അഡ്വ. ചന്ദ്രശേഖർ, കെ.വി.കൃഷ്ണകുമാർ സംസാരിച്ചു. റഷീദ ബീവി വയോജനങ്ങൾക്കുള്ള ക്ലാസ് എടുത്തു. കലാമത്സര വിജയികൾക്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എം.അബ്ദുൽസലാം സമ്മാനങ്ങൾ വിതരണം ചെയ്തു.