മാവേലിക്കര: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ ഭരണിക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മിത്വം അവസാനിപ്പിച്ചതിന്റെ 55-ാം വാർഷികം നടത്തി. സംസ്ഥാന സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.സുകുമാരൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ജി സന്തോഷ്, അഡ്വ.എൻ.ശ്രീകുമാർ, കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.പ്രകാശ്, നൈനാൻ ജോർജ്, എൻ.നസീർ, പാർട്ടി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ.ഉണ്ണികൃഷ്ണപിള്ള, എൽ.സി സെക്രട്ടറിമാരായ ആർ.ആനന്ദൻ, ടി.വി അജയകുമാർ, കെ.പ്രദീപ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എ.കെ.സജു സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.