മാവേലിക്കര: കേരളാ പ്രവാസി സംഘം മാവേലിക്കര ഏരിയാസമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയാ പ്രസിഡന്റ് ഹാഷിം അരിപ്പുറത്ത് അദ്ധ്യക്ഷനായി. മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ലീലാ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ കെ.മധുസൂധനൻ, പി,റ്റി.മഹേന്ദ്രൻ, എസ്സ്.ശ്രീകുമാർ, കെ.എൻ.മോഹൻകുമാർ, സാം പൈനുംമൂട്, അനൂപ് മാത്യു പോൾ, കെ.അജയൻ, പ്രഭാകര കുറുപ്പ്, തോമസ് കെ സാമുവൽ, ബിജു ചെറിയാൻ, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഹാഷിം അരീപുറത്ത് (പ്രസിഡന്റ്‌), പ്രഭാകരകുറുപ്പ്, തോമസ് കെ.സാമൂവൽ (വൈസ് പ്രസിഡന്റ്‌), എസ്.ശ്രീകുമാർ (സെക്രട്ടറി), കൃഷ്ണകുമാർ, ബിജു പി.ഡി (ജോ.സെക്രട്ടറി), അനൂപ് മാത്യു പോൾ (ട്രഷ്റർ) എന്നിവരെ തിരഞ്ഞെടുത്തു.