മാവേലിക്കര: പതിനെട്ട് പുരാണങ്ങളും, രണ്ട് ഇതിഹാസങ്ങളും യജ്ഞരൂപത്തിൽ പാരായണം ചെയ്ത ഭാരതത്തിലെ തന്നെ ഏക ക്ഷേത്രമായ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെ നേത്യത്വത്തിൽ 2026 ജനുവരി 4 മുതൽ 18 വരെ നടക്കുന്ന ഉപനിഷദ് - ഗീതാ സത്രം ഭദ്രകാളി അഷ്ടോത്തര ശതനാമ ദശലക്ഷാർച്ചന നടത്തുന്നു. സ്വാഗതസംഘ രൂപീകരണം മള്ളിയൂർ ശ്രീശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. പരിപാടിയുടെ വിജയത്തിനായി ആയിരത്തി ഒന്ന് അംഗ സ്വാഗതസംഘം രൂപികരിച്ചു. കൺവെൻഷൻ സെക്രട്ടറി എം.മനോജ് കുമാർ, ആലപ്പി സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ, ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ രാജശ്രീ ഗണേഷ്, കൺവെൻഷൻ വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, ട്രഷറർ പി.രാജേഷ്, ജോ.സെക്രട്ടറി ജി.സതിഷ് എന്നിവർ സംസാരിച്ചു.