photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം 716-ാം നമ്പർ ശാഖയിലെ കൊയ്ത്തുരുത്തിവെളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. 26ന് സമാപിക്കും.മണി ആനന്ദ് ദീപ പ്രകാശനം നടത്തി.വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി ജയതുളസീധരനും ആചാര്യവരണം ക്ഷേത്രം പ്രസിഡന്റ് എൻ.കെ. ശ്രീകുമാറും ആദ്യ നിറപറ സമർപ്പണം അരുൺ കെ.പണിക്കർ,ഭാഗവത സമർപ്പണം ഷിബു ദിവാകരൻ ജ്യോത്സ്യരും നിർവഹിച്ചു. മധു മുഹമ്മയാണ് യജ്ഞാചാര്യൻ. നാളെ ശ്രീകൃഷ്ണാവതാരവും 24ന് രുക്മിണി സ്വയംവരവും 25 ന് കചേലഗതിയും 26 ന് അവഭൃഥസ്നാനവും നടക്കും.