
കുട്ടനാട് : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമതയുടെ നേതൃത്വത്തിൽ നടത്തക്കുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് വൈകിട്ട് 3.30ന് രാമങ്കരിയിൽ സ്വീകരണം നൽകും. പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ രൂപീകരിച്ച സംഘാടക സമിതിയുടെ സംയുക്ത യോഗം ചമ്പക്കുളം ഫൊറോന പ്രസിഡന്റും നെടുമുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സാജു കടമാട് ഉദ്ഘാടനം ചെയ്തു. പുളിങ്കുന്ന് ഫൊറോന പ്രസിഡന്റ് സോണിച്ചൻ പുളിങ്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ജോസി ഡോമിനിക് സ്വാഗതം പറഞ്ഞു.ജനറൽ കൺവീനർ ചാക്കപ്പൻ ആന്റണി മുഖ്യ പ്രസംഗം നടത്തി.
നൈനാൻ തോമസ്, ചമ്പക്കുളം ഫൊറോന ജനറൽ സെക്രട്ടറി ആന്റപ്പൻ മുട്ടേൽ, സൈനോ മാമ്പുഴക്കരി, ജോജി രാമങ്കരി, സണ്ണിച്ചൻ കൊടുപ്പുന്ന തുടങ്ങിയവർ സംസാരിച്ചു.