
ആലപ്പുഴ:കേരള ഗവ.ആയുർവേദ നഴ്സസ് അസോസിയേഷന്റെ 37-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനം കെ.ജി.എ.എൻ.എ സംസ്ഥാന പ്രസിഡന്റ് മിനി ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് അശ്വതി വി. എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സജിത സ്വാഗതം പറഞ്ഞു സംസ്ഥാന വൈസ് പ്രസിഡന്റ് രജനി , കെ.ജെ. ഷീന,ജോയിന്റ് സെക്രട്ടറി രാജീവ് ഭാസ്കർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ സെക്രട്ടറി വി.വിദ്യ റിപ്പോർട്ടും ട്രഷറർ രജിത കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി വി.എസ്.അശ്വതി ( പ്രസിഡന്റ്), വി.വിദ്യ (സെക്രട്ടറി),രജിത(ട്രഷറർ),നീതു( ജോയിന്റ് സെക്രട്ടറി) സജിത(വൈസ് പ്രസിഡന്റ് ), കലാകൃഷ്ണൻ(ഓഡിറ്റർ), സൗമ്യ ജോർജ്(സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.