ആലപ്പുഴ: വി.എസിന്റെ 102-ാം ജന്മദിനത്തിൽ പറവൂരിലെ വേലിയ്ക്കകത്ത് വീടിന് സമീപം പായസ വിതരണം നടത്തി. ജനനായകൻ വി.എസ് നവമാദ്ധ്യമ കൂട്ടായ്മയ്മയാണ് കഴിഞ്ഞ 12 വർഷക്കാലമായി പായസ വിതരണം നടത്തുന്നത്. ആലപ്പുഴ നഗരസഭ മുൻ അദ്ധ്യക്ഷ സൗമ്യരാജ് പായസ വിതരണം ഉദ്ഘാടനം ചെയ്തു. മുതിർന്ന സി.പി.എം നേതാവ് എൻ.പി.വിദ്യാനന്ദൻ സംസാരിച്ചു. ഉമേഷ് കുമാർ, സുധീർ ബാബു, സുഭാഷ് കുമാർ, സത്യകീർത്തി, അജയൻ.എം, ലത കെ.സി എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് പായസ വിതരണം സംഘടിപ്പിച്ചത്.