
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘിന്റെ അമ്പലപ്പുഴ ബ്ലോക്ക് തല യൂണിറ്റ് രൂപീകരണ സമ്മേളനം സംഘടിപ്പിച്ചു. പെൻഷൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. ബി .മുരളീധരൻ നായർ അദ്ധ്യക്ഷനായി. ഭാരവാഹികൾ: മനോജ് കൃഷ്ണൻ (പ്രസിഡന്റ്), രാജേന്ദ്രൻ പി .കെ (സെക്രട്ടറി) , എസ്. കുഞ്ഞുമോൻ (ട്രഷറർ), സലിലകുമാർ (വൈസ് പ്രസിഡന്റ്), ചന്ദ്രൻ ചന്ദ്രത്തിൽ ജോയിന്റ് സെകട്ടറി). ലക്ഷ്മീ കാന്ത് വി, വാസുദേവൻ പിള്ള എന്നിവരെ ജില്ലാ കൗൺസിലിലേക്കും തിരഞ്ഞെടുത്തു.