ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പും ക്രിസ്മസ് പുതുവത്സരങ്ങളും പ്രമാണിച്ച് പൊളിച്ചിട്ടിരിക്കുന്ന ജില്ലാ കോടതി പാലത്തിന്റെ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട് താത്കാലിക നടപ്പാലം നിർമ്മിക്കണമെന്ന് ബി.ജെ.പി. സോണൽ സെക്രട്ടറി ജി. വിനോദ്കുമാർ ആവശ്യപ്പെട്ടു. കൂടാതെ വൃശ്ചികം ഒന്നുമുതൽ 41 വരെ മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ഉഡുപ്പി ക്ഷേത്രം വരെയുള്ള എട്ടോളം ക്ഷേത്രങ്ങളിൽ ദർശനത്തിന് പോകുന്നവരും നിരവധിയാണ്. അതിനാൽ വൃശ്ചികമാസം മുതൽ പുതുവത്സരം വരെ പൊളിച്ചിട്ടിരിക്കുന്ന ജില്ലാ കോടതി പാലത്തിന്റെ ഇരു കരകളെയും ബന്ധിപ്പിച്ചു കൊണ്ട് ഒരു താത്കാലിക നടപ്പാലം നിർമ്മിക്കണം.ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, ജില്ലാ കളക്ടർ, കിഫ്ബി അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.