ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ ഇപ്രാവശ്യം ചെയ്ത വികസന പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ തുടർഭരണം ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ് പറഞ്ഞു. കേരള കോൺഗ്രസ് (എം) കൊറ്റംകുളങ്ങര മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സിബി ചാക്കോ പറമ്പിൽപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി. കുര്യൻ, ഷീൻ സോളമൻ, നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് കളരിക്കൽ, വർഗീസ് ആന്റണി, കെ.സി. ജോസഫ് ചൂളയിൽ, ഡോളിച്ചൻ, റോയി മലയാംപുറം, ജോസ് കുട്ടി മലയാമ്പുറം തുടങ്ങിയവർ സംസാരിച്ചു.