അരൂർ : എരമല്ലൂർ 804- ാം നമ്പർ എൻ.എസ്.എസ് കരയോഗം സാഫല്യം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ .എസ് സുരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പ്രൊഫ: ഇലഞ്ഞിക്കൽ രാധാകൃഷ്ണൻ,എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് , കരയോഗം സെക്രട്ടറി പി.പി.രാജേന്ദ്രൻ , താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.മുരളീകൃഷ്ണൻ ,​യൂണിയൻ സെക്രട്ടറി ജയകൃഷ്ണൻ ,​പ്രതിനിധി നിധി സഭാംഗം അഡ്വ.രതീഷ്,​ ക്ഷേത്രം സെക്രട്ടറി ഉണ്ണികൃഷ്ണൻ ,​നിർമ്മാണ കമ്മിറ്റി കൺവീനർ എം. സേതു എന്നിവർ സംസാരിച്ചു.