
തുറവൂർ : അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ സ്വകാര്യ ബസിടിച്ച് അഞ്ചാം ക്ളാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വയലാർ പഞ്ചായത്ത് 12-ാം വാർഡിൽ കൊല്ലപ്പള്ളി വടക്കേ ചെറുവള്ളിവെളി നിഷാദിന്റെയും ശാന്തിനിയുടെയും മകൻ ശബരീശൻ അയ്യൻ (10) ആണ് മരിച്ചത്. നിഷാദ്, ഇളയമകൻ യു.കെ.ജി വിദ്യാർത്ഥി ഗൗരീശൻ അയ്യൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 8ന് പുത്തൻചന്തയിലായിരുന്നു അപകടം. നിഷാദും രണ്ട് മക്കളും ക്ഷേത്രദർശനത്തിനായി ബൈക്കിൽ പോകവെ പിന്നാലെ വന്ന സ്വകാര്യ ബസ് ഇടിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണ ശബരീശൻ ബസിന്റെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു. തത്ക്ഷണം മരിച്ചു.പട്ടണക്കാട് ബിഷപ്പ് മൂർ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ശബരീശൻ.