കുട്ടനാട് : കുട്ടനാട്ടിലെ നെൽകർഷകർ അനുഭവിച്ചുവരുന്ന ദുരിതങ്ങൾ കേന്ദ്ര കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായി ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കുട്ടനാടിന്റെ വിവിധ പാടശേഖരങ്ങളിൽ ഇന്ന് സന്ദർശനം നടത്തും.നെൽകഷകർ, പാടശേഖരസമിതി ഭാരവാഹികൾ, വിവിധ കർഷകസംഘടനാ നേതാക്കൾ എന്നിവരെ നേരിൽ കാണും. രാവിലെ 9.30ന് മങ്കൊമ്പ് ബ്ലോക്ക് ജംഗക്ഷനിൽ നിന്ന് സന്ദർശനത്തിന് തുടക്കം കുറിക്കും. തെക്കേമേച്ചേരിവാക്ക, മങ്കൊമ്പ്, തെക്കേ മണപ്പള്ളി എന്നിവിടങ്ങളിലെ രണ്ടാം കൃഷി നേരിൽ കണ്ടശേഷം അയ്യനാട് വഴി കായൽപ്പുറം, വട്ടക്കായൽ, ശ്രീമൂലമംഗലം കായൽ, വടക്കേകരി, മടത്താനിക്കരി, മഠത്തിക്കായൽ, മംഗലം, മാണിക്കമംഗലം കായൽ എന്നിവ സന്ദർശിക്കും.തുടർന്ന് രംഗനാഥ് ബോട്ട് ജെട്ടി വഴി ചിത്തിരപ്പള്ളി, ആർ ബ്ലോക്ക്, വേമ്പനാട് കായൽമേഖലകൾ സന്ദർശിച്ച ശേഷം രാമങ്കരി, മുട്ടാർ , കൃഷിഭവനുകളിൽപെട്ട ഇന്ദ്രങ്കരി, കാച്ചാണിക്കരി പാടശേഖരത്തിന്റെ വടക്കേ ബണ്ട് മോട്ടോർ തറ, വെളിയനാട്, പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലുള്ള പടിഞ്ഞാറെ വെള്ളിസ്രാക്കൽ, തൈപ്പറമ്പ്, ഓഡേറ്റി, തലവടി, ചമ്പക്കുളം പഞ്ചായത്തിലെ പാടശേഖരങ്ങളും കാണും.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. എസ്.ജോതിഷ്, ട്രഷറർ അനിരുദ്ധ് കാർത്തികേയ്, സംസ്ഥാന സെക്രട്ടറി പ്രദീപ് ലാൽ എന്നിവർക്ക് പുറമെ ജില്ലാ മണ്ഡലം ഭാരവാഹികളും അദ്ദേഹത്തോടൊപ്പമുണ്ടാകും . ജില്ലാ പ്രസിഡന്റ് സന്തോഷ് ശാന്തി, ജനറൽ സെക്രട്ടറി സതീഷ് കായംകുളം, കുട്ടനാട് മണ്ഡലം പ്രസിഡന്റ് എം. ഡി നിഥിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.