
കുട്ടനാട് : ഊരുക്കരി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഡിജിറ്റലൈസേഷനും പരിശീലനവും ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ജി മോഹനൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ജിജി സി.ഡൊമിനിക് സംസാരിച്ചു. ഐ. ടി ട്രയിനർ സുധി ക്ലാസെടുത്തു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം വി.എം. സുരേഷ് കുമാർ സ്വാഗതവും സേതുനാരായണനുണ്ണി നന്ദിയും പറഞ്ഞു.