മാവേലിക്കര: എഫ്.സി.ഐ വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു മാവേലിക്കര യൂണിറ്റ് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം മാവേലിക്കര ഏരിയാ സെക്രട്ടറി ജി.അജയകുമാർ അദ്ധ്യക്ഷനായി. യൂണിറ്റ് ചെയർമാൻ കെ.ആർ.ദേവരാജൻ, ബി.അരുൺകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.സണ്ണി, കെ.മധുസൂദനൻ, കോശി അലക്സ്, ആർ.ഹരിദാസൻ നായർ, അനിരുദ്ധൻ, എം.വി.റഷീദ് എന്നിവർ സംസാരിച്ചു.