മാവേലിക്കര: ബി.ജെ.പി ആലപ്പുഴ തെക്ക് എൻ.ഡി.എ ചെയർമാനായി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതിയെ തിരഞ്ഞെടുത്തു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സന്തോഷ് ശാന്തിയെ ജില്ലാ കൺവീനറായും തിരഞ്ഞെടുത്തു. മാവേലിക്കരയിൽ ചേർന്ന ജില്ലാ നേതൃയോ​ഗമാണ് ഇരുവരേയും തിരഞ്ഞെടുത്തത്. ശിവസേനാ നേതാക്കളായ ദിനേശ് കട്ടച്ചിറ, കലേഷ് മണിമന്ദിരം, ബി.ഡി.ജെ.എസ് നേതാക്കളായ പ്ര​ദീപ് ലാൽ, വി.സുരേഷ്ബാബു, സതീഷ് കായംകുളം, ബി.ജെ.പി നേതാക്കളായ എം.വി ​ഗോപകുമാർ, പാലമുറ്റത്ത് വിജയകുമാർ, സി.ദേവാനന്ദ് എന്നിവർ പങ്കെടുത്തു.