മാവേലിക്കര: റോട്ടറി ഡിസ്ട്രിക്റ്റ് പ്രോജക്റ്റായ ഓപ്പോളിന്റെ ഭാഗമായി വിദ്യ ഉപവിഭാഗത്തിൽ ഉൾപ്പെടുത്തി മാവേലിക്കര റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കായുള്ള സാഹിത്യ മത്സരങ്ങൾ നടത്തി. മുനിസിപ്പൽ ചെയർമാൻ നൈനാൻ.സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജേക്കബ് വർഗീസ്, പ്രസിഡന്റ് സൈമൺ ഫ്രാൻസിസ്, സെക്രട്ടറി കെ.എം മാത്തൻ, ട്രഷറർ എ.ഡി ജോൺ, ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് സൂസി മാത്തൻ എന്നിവർ പങ്കെടുത്തു . 15 സ്‌കൂളുകളിൽ നിന്നായി തൊണ്ണൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും നൽകി. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്‌കൂളുകൾക്കുള്ള എവർ റോളിംഗ് ട്രോഫികൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ വിദ്യാധിരാജാ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്‌കൂളും രണ്ടാം സ്ഥാനം ഇൻഫന്റ് ജീസസ് ഹൈസ്‌കൂളും മൂന്നാം സ്ഥാനം ബിഷപ്പ് മൂർ വിദ്യാപാഠവും കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.