photo

ചേർത്തല:വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രയാണം തുടങ്ങി.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ ഉത്തമന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി.സിദ്ധാർത്ഥൻ അദ്ധ്യക്ഷനായി.നേതാക്കളായ എ.എം.ആരിഫ്,എൻ. എസ്.ശിവപ്രസാദ്, മനു സി.പുളിക്കൽ,എൻ.പി ഷിബു,പി.കെ.സാബു,ബി. വിനോദ്,സി.കെ.മോഹനൻ,ടി.കെ.രാമനാഥൻ,ദലീമ എം.എൽ.എ എന്നിവർ പങ്കെടുത്തു.

തുടർന്ന് അരൂർ ക്ഷേത്രം,അരൂർ ഫെറി വഴി അരൂക്കുറ്റി ജംഗ്ഷനിലെത്തി വൈകിട്ട് പള്ളിപ്പുറത്തെ പാർട്ടി ഓഫീസുകളിലെ സ്വീകരണങ്ങൾക്ക് ശേഷം സമാപിച്ചു. തുടർന്ന് സി.എച്ച് കണാരൻ അനുസ്മരണവും വരവേൽപ്പ് സമ്മേളനവും നടന്നു.