ചെന്നിത്തല: ഹ്യൂമൻ റൈറ്റ് വിജിലൻസ് ഫോറം ജോ.സെക്രട്ടറിയയി പ്രവർത്തിച്ചുവന്ന ജോർജ്ജ് ഫിലിപ്പിന്റെ (സ്റ്റാർവ്യു സ്റ്റുഡിയോ ദാസച്ചായൻ) ആകസ്മികമായ വേർപാടിൽ സംഘടന അനുശോചിച്ചു. യോഗത്തിൽ പ്രസിഡന്റ് ജയകുമാർ പുളിന്താനത്ത്, വൈസ് പ്രസിഡന്റ് ബാബു വർഗീസ് മൂന്നാംവിള, ജന.സെക്രട്ടറി ഉണ്ണികൃഷ്ണൻ മഠത്തിൽ, സെക്രട്ടറി രാമചന്ദ്രൻ നായർ കാരാവള്ളിൽ, കുടുംബാംഗങ്ങളായ ഭാര്യ അന്നാമ്മ ജോർജ്ജ്, മക്കൾ ജൂണി സൂസൻ ജോർജ്ജ്, സോണി അന്നമ്മജോർജ്ജ്, അജയ് മാത്യൂ കോട്ടപ്പുറം, ബാലചന്ദ്രൻ നായർ, രാജീവ് നൂറാട്ടുവിള, രാജൻകുഞ്ഞ് അകമ്പടി, നടരാജൻ അകമ്പടി, ബിജു വർഗീസ് ആഞ്ഞിലിവിളയിൽ എന്നിവർ പങ്കെടുത്തു.