
ഹരിപ്പാട്: ബാലസംഘം ഹരിപ്പാട് ഏരിയ കമ്മിറ്റിയിലെ ഹരിപ്പാട് മേഖലാ സമ്മേളനം ഏരിയ കൺവീനർ സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് സി.ബി.സി വാര്യർ സ്മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനപരിപാടിയിൽ മേഖലാ വൈസ് പ്രസിഡന്റ് ആർദ്ര ബിനു അദ്ധ്യക്ഷയായി.. മേഖലകൺവീനർ മുരളീധര കുറുപ്പ് സ്വാഗതം പറഞ്ഞു. മേഖലാ മുഖ്യ രക്ഷാധികാരി കെ. മോഹനൻ, ജില്ലാ കമ്മിറ്റി അംഗം ശരണ്യ ബാബു, ഏരിയ കമ്മിറ്റി അംഗം നിതിൻ ഓടമ്പള്ളി,പൊന്നമ്മ , രസിക എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആദിത്യൻ.എച്ച്(പ്രസിഡന്റ്), അനന്യ ,നവീൻ കൃഷ്ണ(വൈസ്. പ്രസിഡന്റ്), ആർദ്ര ബിനു(സെക്രട്ടറി) ശ്രീലക്ഷ്മി,അതുല്യ (ജോ.സെക്രട്ടറി), മുരളീധര കുറുപ്പ്(കൺവീനർ), സിന്ധു. ആർ, പത്മകുമാർ (ജോ.കൺവീനർ),രസിക (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.