thiruvathira-sangam

മാന്നാർ: കുരട്ടിക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ ശങ്കരാ തിരുവാതിരാ സംഘത്തിന്റെ ആറാമത് വാർഷികാഘോഷം നടന്നു. ബുധനൂർ ഇലത്തിമേൽ ഗാസിഭവൻ ദേവാലയത്തിൽ നടന്ന വാർഷികാഘോഷം ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലതാ മധു ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ ദേവാലയം പി.ആർ.ഓ കല്ലാർ മദനൻ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ മീഡിയാ സെൻറർ സെക്രട്ടറി അൻഷാദ് മാന്നാർ, മനു മാന്നാർ എന്നിവർ സംസാരിച്ചു. പുഷ്പലതാ മധു, അൻഷാദ് മാന്നാർ, രാജശ്രീ എന്നിവരെ ആദരിച്ചു.