
ചാരുംമൂട്: മോഷണ കേസിലെ പ്രതികൾ നൂറനാട് പൊലീസിന്റെ പിടിയിലായി. കഴിഞ്ഞദിവസം കുടശ്ശനാട് ഭാഗത്ത് പ്രശാന്ത് ഭവനം വീട്ടിൽ മോഷണം നടത്തിയ പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേൽ( 24), ജസ്റ്റിൻ ഡാനിയേൽ( 26 )എന്നീ സഹോദരങ്ങളാണ് പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതികളായ ഇവരെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് കണ്ടെത്താനായത്. നൂറനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്. ഒ ശ്രീകുമാർ.എസിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്ത്, എസ്.ഐ മിഥുൻ, സി.പി.ഒമാരായ മനു, ശരത്, സുനിൽ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.