ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വികസനോത്സവവും,തൊഴിലുറപ്പ് സംഗമവും,കുടുംബശ്രീ എ.ഡി.എസ് വാർഷിക ആഘോഷവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല അദ്ധ്യക്ഷത വഹിച്ചു.സിനിമ താരം അനൂപ് ചന്ദ്രൻ,പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ്,പ്രവീൺ ജി.പണിക്കർ,മുൻ എം.പി എ.എം ആരിഫ്,ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.ഷാജി,എസ്.രാധാകൃഷ്ണൻ,വി.കെ.മുകുന്ദൻ,ബി. സലിം,എ.കെ.പ്രസന്നൻ,എം.വി.സുധാകരൻ എന്നിവർ സംസാരിച്ചു.